ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ടിനു തുടക്കം
Saturday, January 18, 2025 2:06 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ട് (ഐഐടിഎം) കൊച്ചിയിൽ തുടങ്ങി. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള നാളെ സമാപിക്കും.
രാജ്യത്തിനകത്തും പുറത്തും നിന്നുമായി നൂറിലധികം പ്രതിനിധിസംഘങ്ങളുടെ പവലിയനുകളുള്ള മേളയിൽ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും സഹകരിക്കുന്നുണ്ട്.
കേരളം, തെലുങ്കാന, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഒഡീഷ, ജമ്മു കാഷ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തുർക്കി, മലേഷ്യ, വിയറ്റ്നാം, ബാലി, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്നുള്ള ടൂറിസം വകുപ്പുകളും പ്രദർശനത്തിനുണ്ട്.