വൈ​​​ക്കം: കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ര​​​ണ്ട് യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു.

വെ​​​ച്ചൂ​​​ർ ശാ​​​സ്ത​​​ക്കു​​​ളം പ്രീ​​​താ ഭ​​​വ​​​നി​​​ൽ ത​​​ങ്ക​​​ച്ച​​​ന്‍റെ മ​​​ക​​​ൻ നി​​​ധീ​​​ഷ് (36) , ചേ​​​ർ​​​ത്ത​​​ല പൂ​​​ച്ചാ​​​ക്ക​​​ൽ ചാ​​​വ​​​യ്ക്കാ​​​ത്ത​​​റ സാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​ക്ഷ​​​യ് (അ​​​മ്പാ​​​ടി-19 )എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 10.30ന് ​​​തോ​​​ട്ട​​​കം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രുന്നു,.

ത​​​ല​​​യാ​​​ഴ​​​ത്തു നി​​​ന്നു തോ​​​ട്ട​​​ക​​​ത്തേ​​​ക്കു വ​​​ന്ന ബൈ​​​ക്കും എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നു വെ​​​ച്ചൂ​​​രി​​​ലേ​​​ക്കു വ​​​ന്ന കാ​​​റു​​​മാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഇ​​​വ​​​രു​​​ടെ സു​​​ഹൃ​​​ത്ത് ഉ​​​ല്ല​​​ല കൂ​​​വം സ്വ​​​ദേ​​​ശി ആ​​​ദി​​​ദേ​​​വ് നി​​​സാ​​​ര​​​പ​​​രി​​​ക്കോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​രു​​​വ​​​രു​​​ടേ​​​യും​​​മൃ​​​ത​​​ദേ​​​ഹം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ചു.