സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; കുടിശികത്തുക അനുവദിച്ചതിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നു കോടതി
Saturday, January 18, 2025 2:06 AM IST
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു മാസത്തെ കുടിശികത്തുക അനുവദിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നു ഹൈക്കോടതി. 20ന് ഹാജരാക്കാനാണ് ജസ്റ്റീസ് എന്‍. നഗരേഷ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.
കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം.
പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. തുടര്‍ച്ചയായി കുടിശിക വന്ന സാഹചര്യത്തില്‍ പ്രത്യേകം പരാമര്‍ശിച്ചാണ് ഹര്‍ജി ഇന്നലെ വീണ്ടും കോടതിയുടെ പരിഗണനയ്ക്കെത്തിച്ചത്.