ഭാഗവതിന്റേത് ദേശവിരുദ്ധ പ്രസ്താവന: വേണുഗോപാൽ
Saturday, January 18, 2025 2:06 AM IST
കൊച്ചി: ഇന്ത്യക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന ആർഎസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ദേശവിരുദ്ധമാണെന്നും കേസെടുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മോഹന്‍ ഭാഗവത് സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസും ബിജെപിയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരാണ്. അവരുടെ തനിനിറം ഈ പ്രസ്താവനയിലൂടെ പുറത്തുവന്നു.