നന്ദിപ്രമേയ ചർച്ച ചൊവ്വാഴ്ച മുതൽ
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് തിങ്കളാഴ്ച നിയമസഭ ആദരാഞ്ജലി അർപ്പിക്കും.
മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച് തിങ്കളാഴ്ച സഭ പിരിയും. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന നിയമസഭാ നടപടിക്രമങ്ങൾ അടുത്ത ദിവസത്തേയ്ക്കു മാറ്റി. ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് നിയമസഭാ സമ്മേളന നടപടികൾ പുനഃക്രമീകരിച്ചത്.
ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച ചൊവ്വ മുതൽ വ്യാഴാഴ്ച വരെയാക്കി .