മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സമവായശ്രമം
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സമവായമുണ്ടാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു ഗവർണറുടെ നയപ്രഖ്യാപനം. തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ഉറച്ച നിലപാടാണ് ഞങ്ങളുടെ മാർഗ നിർദേശക തത്വം.
വർഷം മുഴുവൻ കൃഷി, കുടിവെള്ളം, ജലസേചനം, എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ ജലം ഉറപ്പാക്കാനുള്ള മീനച്ചിൽ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ വാപ്കോസുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്നും നയത്തിൽ പറയുന്നു.