മെസി സംഘത്തെ ക്ഷണിച്ചതായി നയപ്രഖ്യാപനം
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: കേരളത്തിൽ ഏറെ ആരാധകരുള്ള അർജന്റീനിയൻ ഫുട്ബോൾ ടീമിനെ കേരളത്തിൽ സൗഹൃദ മത്സരങ്ങൾക്കായി ക്ഷണിച്ചിട്ടുണ്ടെന്നു ഗവർണറുടെ നയപ്രഖ്യാപനത്തിൽ പരാമർശം.
2025 ൽ അർജന്റീന ഫുട്ബോൾ ടീമിനെ സൗഹൃദ മത്സരങ്ങൾക്കായി ക്ഷണിച്ചിട്ടുണ്ടെന്നു അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് ടൂറിസത്തിനും ആഗോള ശ്രദ്ധയ്ക്കും ആക്കം കൂട്ടുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
കേരള ഒളിന്പ്യൻ സപ്പോർട്ട് പ്രോഗ്രാം 2028ലെ ഒളിന്പിക്സിനായി യോഗ്യരായ അത്ലറ്റുകളെ സജ്ജമാക്കാൻ ലക്ഷ്യമിടുന്നു. ഇൻവെസ്റ്റേഴ്സ് സ്പോർട്സ് കോണ്‍ക്ലേവ് എലൈറ്റ് സ്പോർട്സ് അക്കാഡമികൾ സ്ഥാപിക്കുന്നതിലും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിലും താത്പര്യമുള്ളവരെ ആകർഷിക്കാനുള്ളതാണ്.