രാഹുലിന് ഇരിപ്പിടം പിന്നിലെ നിരയിൽ; പ്രദീപ് പിന്നിൽനിന്നും രണ്ടാം നിരയിൽ
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇരിപ്പിടം ഏറ്റവും പിന്നിലെ നിരയിൽ.
പ്രതിപക്ഷനിരയിൽ ഏറ്റവും പിന്നിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനൊപ്പമാണ് രാഹുലിന് സീറ്റ്. ചേലക്കരയിൽനിന്നും വിജയിച്ച യു.ആർ. പ്രദീപ് ഭരണപക്ഷത്ത് പിന്നിൽനിന്നും രണ്ടാം നിരയിലാണ്.