ദീപനാളം സാഹിത്യ മത്സരങ്ങള്‍ നടത്തും
Saturday, January 18, 2025 2:06 AM IST
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസം, ചെറുകഥ, കവിത, ചിത്രരചന മത്സരങ്ങള്‍ നടത്തും.
പാലാ സെന്റ് തോമസ് എച്ച്എച്ച്എസില്‍ ഫെബ്രുവരി എട്ടിന് രാവിലെ 10 ന് ആരംഭിക്കും. വിജയികള്‍ക്ക് 3001, 2001 1001 രൂപ ക്രമത്തില്‍ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
കഥ, ഉപന്യാസം നാലു പുറത്തിലും കവിത ഇരുപതു വരിയിലും കവിയരുത്. വാട്ടര്‍കളര്‍, പോസ്റ്റര്‍ കളര്‍, അക്രിലിക് എന്നിവ ഉപയോഗിക്കാം. ഉപന്യാസവിഷയം: മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ - ആധുനിക പാലായുടെ ശില്പി. കഥ, കവിത, ചിത്രരചന വിഷയം മൽസരത്തിനു മുന്‍പ് നല്‍കും. രജിസ്ട്രേഷന് ഫീസ് 100 രൂപ. ഫെബ്രുവരി ആറിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 7306874714, 9447294545.