ഓടക്കുഴല്‍ അവാര്‍ഡ് കെ. അരവിന്ദാക്ഷന്
Saturday, January 18, 2025 2:06 AM IST
കൊച്ചി: ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2024ലെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്റെ "ഗോപ'എന്ന നോവലിന്.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് സമസ്ത കേരള സാഹിത്യ പരിഷത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരൻ സി. രാധാകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.