കടലിലെ ധാതു ഖനനം ആപത്ത്: കെആർഎൽസിസി
Saturday, January 18, 2025 2:06 AM IST
കൊച്ചി: കേരളത്തിന്റെ കടൽത്തീരത്തുനിന്ന് ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി.
ചുരുക്കം ചില കോർപറേറ്റ് കമ്പനികൾക്ക് ഗുണമെന്നതിനപ്പുറം ഇതു കേരളത്തിന് പ്രയോജനകരമാകില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി ഉപജീവനം നഷ്ടപ്പെടുത്തുന്ന വിനാശകരമായ തീരുമാനമാണിതെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടി.