പരിഷ്കരിച്ച പാഠപുസ്തകം 2025-26 അധ്യയനവർഷത്തിൽ
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: പ്രീ പ്രൈമറി, രണ്ട്, നാല്, ആറ്, എട്ട്, 10 എന്നീ ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ 2025-26 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകവും അധ്യാപകരുടെ പുസ്തകവും രക്ഷിതാക്കൾക്കുള്ള മാർഗനിർദേശ പുസ്തകവും നിലവിൽ പരിഷ്കരിച്ചു നടപ്പാക്കി.
ആഗോള നിലവാരത്തിലെ നേട്ടങ്ങളെ ഉപയോഗിച്ച് മെച്ചപ്പെട്ട അക്കാദമിക് രീതികളിലൂടെയും ഉടച്ചുവാർക്കപ്പെട്ട മൂല്യ നിർണയത്തിലൂടെയും വിദ്യാഭ്യാസ രംഗം കൂടുതൽ പരിഷ്കരിക്കപ്പെടുകയാണെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.