സിപിഐയുടെ പിന്തുണ
Sunday, November 3, 2024 1:04 AM IST
മുനമ്പം: മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തിവരുന്ന സമരത്തിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കമലാ സദാനന്ദന്, ജില്ലാ സെക്രട്ടറി കെ.എം.ദിനകരന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്.
വിഷയം പരിഹരിക്കാന്‍ സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോൺ. യൂജിന്‍ പെരേര ആവശ്യപ്പെട്ടു.