സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം പരാജയപ്പെടുത്തണമെന്ന് ജമാഅത്ത് കൗൺസിൽ
Sunday, November 3, 2024 1:04 AM IST
കളമശേരി: ചെറായിയിലെ വഖഫ് സ്വത്തുക്കളുടെ പേരിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിച്ചു നേട്ടം കൊയ്യാനുള്ളചില തത്പരകക്ഷികളുടെ ഗൂഢനീക്കം ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തണമെന്ന് എറണാകുളം ജില്ലാ ജമാഅത്ത് കൗൺസിൽ യോഗം അഭ്യർഥിച്ചു.
വഖഫ് സ്വത്തുക്കൾ നിയമാനുസൃതം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടങ്ങൾ സംരക്ഷിക്കാൻ ഉചിതമായ പരിഹാരം കാണുകയും വേണം.
സോദ്ദേശ്യപരവും പ്രായോഗികവുമായ നടപടികളെടുക്കാൻ സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എ. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു.