തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ്യാ​​​പാ​​​ര വ്യ​​​വ​​​സാ​​​യ- വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് പി​​​ഴ​​​കൂ​​​ടാ​​​തെ പു​​​തു​​​ക്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി ഡി​​​സം​​​ബ​​​ർ 31വ​​​രെ വീ​​​ണ്ടും നീ​​​ട്ടി. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വ്യാ​​​പാ​​​ര ലൈ​​​സ​​​ൻ​​​സി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി നേ​​​ര​​​ത്തേ സെ​​​പ്റ്റം​​​ബ​​​ർ 30വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രു​​​ന്നു.

കെ ​​​സ്മാ​​​ർ​​​ട് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് കു​​​രു​​​ക്കാ​​​യ​​​തോ​​​ടെ ഇ​​​തി​​​നെ​​​തി​​​രെ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​വും ഉ​​​യ​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് പു​​​തു​​​ക്ക​​​ൽ കാ​​​ലാ​​​വ​​​ധി ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് ത​​​ദ്ദേ​​​ശ​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡി​​​സം​​​ബ​​​ർ 31 വ​​​രെ പി​​​ഴ​​​കൂ​​​ടാ​​​തെ പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന പ​​​രി​​​ധി​​​യി​​​ലെ ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളാ​​​ണ് കെ ​​​സ്മാ​​​ർ​​​ട് വ​​​ഴി ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കേ​​​ണ്ട​​​ത്.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഓ​​​രോ വ്യാ​​​പാ​​​രി​​​യും സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ കെ​​​ട്ടി​​​ട​​​നി​​​കു​​​തി അ​​​ട​​​ച്ച ര​​​സീ​​​ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​മു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.