തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം 2025 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പൊ​​​തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ജ്ഞാ​​​പ​​​നം vhsems.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ര​​​ണ്ടാം വ​​​ർ​​​ഷ തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 2025 മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 26ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഒ​​​ന്നാം വ​​​ർ​​​ഷ തി​​​യ​​​റി, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 2025 മാ​​​ർ​​​ച്ച് ആ​​​റി​​​ന് ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 29ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

ര​​​ണ്ടാം വ​​​ർ​​​ഷ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ 2025 ജ​​​നു​​​വ​​​രി 15 മു​​​ത​​​ലും ര​​​ണ്ടാം വ​​​ർ​​​ഷ നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ ജ​​​നു​​​വ​​​രി 22 മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. ഒ​​​ന്നാം വ​​​ർ​​​ഷ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ 2025 ജ​​​നു​​​വ​​​രി 22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്.


ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ഇ​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പി​​​ഴ കൂ​​​ടാ​​​തെ 2024 ന​​​വം​​​ബ​​​ർ എ​​​ട്ട് വ​​​രെ​​​യും 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ ന​​​വം​​​ബ​​​ർ 15 വ​​​രെ​​​യും 20 രൂ​​​പ​​​യോ​​​ടൊ​​​പ്പം ദി​​​നം​​​പ്ര​​​തി അ​​​ഞ്ച് രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി ന​​​വം​​​ബ​​​ർ 20 വ​​​രെ​​​യും 600 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു കൂ​​​ടി ന​​​വം​​​ബ​​​ർ 23 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ഫീ​​​സു​​​ക​​​ൾ ‘0202-01-102-93-VHSE Fees’എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ ഒ​​​ടു​​​ക്കാം. അ​​​പേ​​​ക്ഷാ ഫോ​​​മും പ​​​രീ​​​ക്ഷാ സം​​​ബ​​​ന്ധി​​​ച്ച മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്.