തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ന​​​​ധി​​​​കൃ​​​​ത താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്കാ​​​​യി യു​​​​എ​​​​ഇ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച പൊ​​​​തു​​​​മാ​​​​പ്പ് ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ നീ​​​​ട്ടി​​​​യ​​​​താ​​​​യി ഫെ​​​​ഡ​​​​റ​​​​ൽ അ​​​​ഥോ​​​​റി​​​​റ്റി ഫോ​​​​ർ ഐ​​​​ഡ​​​​ന്‍റി​​​​റ്റി ആ​​​​ൻ​​​​ഡ് സി​​​​റ്റി​​​​സ​​​​ണ്‍​ഷി​​​​പ്പ് ക​​​​സ്റ്റം​​​​സ് ആ​​​​ൻ​​​​ഡ് പോ​​​​ർ​​​​ട്ട് സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു. പൊ​​​​തു​​​​മാ​​​​പ്പി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​ക്ടോ​​​​ബ​​​​ർ 31 ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

വീ​​​​സ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞി​​​​ട്ടും യു​​​​എ​​​​ഇ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് പി​​​​ഴ​​​​യി​​​​ല്ലാ​​​​തെ നാ​​​​ട്ടി​​​​ലേ​​​​ക്കു​​​​മ​​​​ട​​​​ങ്ങാ​​​​നും രേ​​​​ഖ​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​ക്കി വീ​​​​സ നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാക്കാ​​​​നും അ​​​​വ​​​​സ​​​​രം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഐ​​​​സി​​​​പി സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ വ​​​​ഴി​​​​യോ, ഐ​​​​സി​​​​പി അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ടൈ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ വ​​​​ഴി​​​​യോ, ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ അ​​​​പേ​​​​ക്ഷി​​​​ക്കാം. പൊ​​​​തു​​​​മാ​​​​പ്പി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ്ര​​​​വാ​​​​സി​​​​കേ​​​​ര​​​​ളീ​​​​യ​​​​ർ​​​​ക്ക് നോ​​​​ർ​​​​ക്ക ഹെ​​​​ൽ​​​​പ്ഡെ​​​​സ്ക് ന​​​​ന്പ​​​​റു​​​​ക​​​​ളിൽ ബ​​​​ന്ധ​​​​പ്പെ​​​​ടാം.

മെ​​​​ഡി​​​​ക്ക​​​​ൽ ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, പാ​​​​സ്പോ​​​​ർ​​​​ട്ട് ഫോ​​​​ട്ടോ, അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍റെ​​​​യും സ്പോ​​​​ണ്‍​സ​​​​റു​​​​ടേ​​​​യും പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പ്, ആ​​​​ശ്രി​​​​ത​​​​രു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ (കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക്), എ​​​​ൻ​​​​ട്രി പെ​​​​ർ​​​​മി​​​​റ്റ്, എ​​​​മി​​​​റേ​​​​റ്റ്സ് ഐ​​​​ഡി അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ര​​​​സീ​​​​ത് എ​​​​ന്നീ രേ​​​​ഖ​​​​ക​​​​ൾ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്നേ​​​​ക്കും.


അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യി​​​​ലും ദു​​​​ബാ​​​​യ് ഇ​​​​ന്ത്യ​​​​ൻ കോ​​​​ണ്‍​സു​​​​ലേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​ന്മാ​​​​ർ​​​​ക്ക് സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​ന​​​​ധി​​​​കൃ​​​​ത താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്ക് ജോ​​​​ലി ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​ഇ​​​​യി​​​​ലെ തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. ഇ​​​​ത് ലം​​​​ഘി​​​​ക്കു​​​​ന്ന​​​​വ​​​​ർ ക​​​​ന​​​​ത്ത പി​​​​ഴ​​​​യും ഒ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.

നോ​​​​ർ​​​​ക്ക ഹെ​​​​ൽ​​​​പ്ഡെ​​​​സ്ക് ന​​​​ന്പ​​​​റു​​​​കൾ

ദു​​​​ബാ​​​​യ്: പ്ര​​​​വീ​​​​ണ്‍ കു​​​​മാ​​​​ർ - +971 50 351 6991, അ​​​​ഡ്വ. ഗി​​​​രി​​​​ജ- +971 55 3963907, രാ​​​​ജ​​​​ൻ കെ. - +971 55 7803261 ​​​​അ​​​​ബു​​​​ദാ​​​​ബി: ഉ​​​​ബൈ​​​​ദു​​​​ള്ള - +971 50 5722959, റാ​​​​സ​​​​ൽ​​​​ഖൈ​​​​മ: ഷാ​​​​ജി കെ.- +971 50 3730340, ​​​​അ​​​​ൽ ഐ​​​​ൻ: റ​​​​സ​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് -+971 50 4935402, ഫു​​​​ജൈ​​​​റ: ഉ​​​​മ്മ​​​​ർ ചൊ​​​​ല​​​​ക്ക​​​​ൽ - +971 56 2244522, ഷാ​​​​ർ​​​​ജ: ജി​​​​ബീ​​​​ഷ് കെ. ​​​​ജെ.- +971 50 4951089 ഇ​​​​മെ​​​​യി​​​​ലി​​​​ലോ [email protected] ബ​​​​ന്ധ​​​​പ്പെ​​​​ടാം.