വഖഫ് ഭൂമി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണം: കെസിസി
Sunday, November 3, 2024 1:04 AM IST
തിരുവല്ല: വഖഫ് ഭൂമി സംബന്ധിച്ച് ഉണ്ടായിട്ടുള്ള അവകാശ വാദങ്ങളില്‍ പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുവാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിലുള്ള ആകുലതകള്‍ പരിഹരിക്കപ്പെടാത്തത് സമൂദായങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടുവാന്‍ കാരണമാകും.
എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം ഗ്രാമങ്ങളില്‍ തലമുറകളായി നിയമപരമായി കൈവശംവച്ചിരിക്കുന്ന നിരവധി സ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത് അറുനൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാക്കിയിരിക്കുകയാണെന്ന് കെസിസി ചൂണ്ടിക്കാട്ടി.
നിയമാനുസൃതമായ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ക്ക് മേലുള്ള ഇത്തരം അവകാശവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുമുള്ള നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കെസിസി പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.