സാഹിത്യ വിവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ട്: ശശി തരൂര്‍
Sunday, November 3, 2024 1:04 AM IST
കൊച്ചി: മലയാളകൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ചില പോരായ്മകള്‍ കാണാറുണ്ടെന്ന് ഡോ. ശശി തരൂര്‍ എംപി.
മലയാളത്തിലെ ചില വാക്കുകളും ചില ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും തര്‍ജമ ചെയ്യുമ്പോള്‍ അതിന്റെ മേന്മ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള പരിഷത്തിന്റെ 97-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി നെടുമുടി ഹരികുമാര്‍, ട്രഷറര്‍ പി.യു. അമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.