ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രവീൺബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ്, എസ്പി, ഡിജിപി എന്നിവർക്കും പരാതി നൽകി.
ദിവ്യയുടെ ഭീഷണിയും പെട്രോൾ പമ്പ് സംരംഭകൻ ടി.വി. പ്രശാന്തനുമായുള്ള ഗൂഢാലോചനയുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. അവഹേളിക്കുക എന്നതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ലക്ഷ്യം. പ്രശാന്ത് അവർക്ക് കൂട്ടുനിൽക്കുകയായിരുന്നു.
കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് നീങ്ങും. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുന്ന കാര്യം ആലോചിക്കുമെന്നും പ്രവീൺ ബാബു പറഞ്ഞു.