ഒന്നും പറയാനില്ല, എല്ലാം പാർട്ടി പറഞ്ഞിട്ടുണ്ട്: പി.പി. ദിവ്യ
Wednesday, October 16, 2024 2:24 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കൊന്നും പറയാനില്ലെന്നും പറയാനുള്ളത് പാർട്ടി ജില്ലാ കമ്മിറ്റി പറഞ്ഞിട്ടുണ്ടെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. വാട്സ് ആപ്പ് സന്ദേശം വഴിയാണ് ഇക്കാര്യം പി.പി. ദിവ്യ അറിയിച്ചത്.
ഇന്നലെ രാവിലെ മുതൽ മാധ്യമപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ല. പിന്നീടാണു തന്നെ വിളിച്ചവരുടെ വാട്സ് ആപ്പിൽ ശബ്ദസന്ദേശത്തിലൂടെ പി.പി. ദിവ്യ ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട യോഗമുണ്ടായിരുന്നെങ്കിലും ഇതിലും മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികളിലും അവർ പങ്കെടുത്തില്ല.