ന​വീ​ൻ കൈ​ക്കൂ​ലി​ക്കാ​ര​ന​ല്ല: വീ​ണാ ജോ​ർ​ജ്
ന​വീ​ൻ   കൈ​ക്കൂ​ലി​ക്കാ​ര​ന​ല്ല: വീ​ണാ ജോ​ർ​ജ്
Thursday, October 17, 2024 1:12 AM IST
പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​വു​മാ​യി ഒ​ട്ടേ​റെ വ​ര്‍ഷ​ങ്ങ​ളു​ടെ ബ​ന്ധം ഉ​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ഇ​തേ വ്യ​ക്തി​ബ​ന്ധം ന​വീ​ന്‍ ബാ​ബു​വു​മാ​യും ഉ​ണ്ട്. ജി​ല്ല​യി​ല്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ്.

ര​ണ്ടു പ്ര​ള​യ​ങ്ങ​ള്‍, കോ​വി​ഡ് ഈ ​കാ​ല​ങ്ങ​ളി​ലൊ​ക്കെ പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍പാ​ട് അ​ത്യ​ന്തം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. വ്യ​ക്തി​പ​ര​മാ​യി ദുഃ​ഖ​മു​ണ്ട്.


അ​ദ്ദേ​ഹം ഒ​രി​ക്ക​ലും കൈ​ക്കൂ​ലി​ക്കാ​ര​ന​ല്ല. സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സ​ര്‍ക്കാ​ര്‍ സ​മ​ഗ്ര​മാ​യി ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. പാ​ര്‍ട്ടി ത​ല​ത്തി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​ലെ മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ വീ​ണാ ജോ​ർ​ജ് ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.