വെള്ളം നിറച്ച ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു
Wednesday, October 16, 2024 2:24 AM IST
മരട്: വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. തൈക്കൂടം ബണ്ട് റോഡിലെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ ബാലസോർ സ്വദേശി കാർത്തിക് ഗിരിയുടെ ഒന്നര വയസുള്ള മകൾ കീർത്തി ഗിരി ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ, ബക്കറ്റിൽ വീണ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. മരട് പോലീസ് കേസെടുത്തു.