പരസ്യവിചാരണയിലൂടെ സിപിഎം നടത്തിയ കൊലപാതകം: ചെന്നിത്തല
Wednesday, October 16, 2024 2:24 AM IST
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്കു തള്ളിവിടുകയെന്നത് കൊലപാതകംതന്നെയാണ്.
വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് മരണത്തിലേക്കു തള്ളിയിട്ടതെന്നും ചെന്നിത്തല പറഞ്ഞു.