ജോമിലിൻ ജോണിന് വിദേശ സ്കോളർഷിപ്പ്
ജോമിലിൻ ജോണിന് വിദേശ  സ്കോളർഷിപ്പ്
Thursday, October 17, 2024 1:12 AM IST
ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​ൻ യൂ​ണി​വേ​ഴ്സി​റ്റി ട്രി​നി​റ്റി കോ​ള​ജി​ൽ പാ​രി​സ്ഥി​തി​ക നൈ​തി​ക​ത​യി​ൽ (എ​ണ്‍വ​യ​ൺ​മെ​ന്‍റ​ൽ എ​ത്തി​ക്സ്) മ​ല​യാ​ളി​യാ​യ ജോ​മി​ലി​ൻ ജോ​ണി​ന് പി​ച്ച്ഡി ഫു​ൾ സ്കോ​ള​ർ​ഷി​പ്പ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​ഭോ​ക്തൃ സം​സ്കാ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഗ​വേ​ഷ​ണം. ഡ​ൽ​ഹി ഹൗ​സ് ഖാ​സ് സെ​ന്‍റ് ആ​ന്‍റ​ണി​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജോ​മി​ലി​ൻ, ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽനി​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി മാ​സ്റ്റേ​ഴ്സ് നേ​ടി.


പാ​ലാ രാ​മ​പു​രം ച​ക്കാം​കു​ന്നേ​ൽ അ​ഡ്വ. ജോ​ണ്‍ തോ​മ​സി​ന്‍റെ​യും എ​മി​ലി​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ജോ​ബി​ലി​ൻ ജോ​ണ്‍ സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.