ന​വീ​ൻ ബാ​ബു സൗ​മ്യ​ൻ: വിതുമ്പലടക്കി കളക്‌ടർ
ന​വീ​ൻ ബാ​ബു സൗ​മ്യ​ൻ: വിതുമ്പലടക്കി കളക്‌ടർ
Thursday, October 17, 2024 1:12 AM IST
ക​​​ണ്ണൂ​​​ർ: സൗ​​​മ്യ​​​നാ​​​യ ന​​​ല്ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു കെ. ​​​ന​​​വീ​​​ൻ ബാ​​​ബു​​​വെ​​​ന്ന് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്‌ടർ അ​​​രു​​​ൺ കെ. ​​​വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​ർ ക​​​ള​​​ക്‌ടറു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്കി​​​ലാ​​​ണ് അ​​​രു​​​ൺ കെ. ​​​വി​​​ജ​​​യ​​​ൻ ഇ​​​ക്കാ​​​ര്യം കു​​​റി​​​ച്ചി​​​ട്ട​​​ത്.

സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ഗാ​​​ധ​​​മാ​​​യ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു എ​​​ന്നു​​​പ​​​റ​​​ഞ്ഞാ​​​ണ് പോ​​​സ്റ്റ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.​​​

സ​​​ർ​​​വീ​​​സി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച എ​​​ല്ലാ​​​യി​​​ട​​​ത്തും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സ്നേ​​​ഹാ​​​ദ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം നേ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


വ​​​ള​​​രെ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഈ ​​​സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്നു എ​​​ന്നു​​​പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ് കു​​​റി​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ക​​​ള​​​ക്‌ടറു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ വ​​​ന്ന കു​​​റി​​​പ്പി​​​നു ക​​​മ​​​ന്‍റി​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ധം ക​​​മ​​​ന്‍റ് ബോ​​​ക്സ് ലോ​​​ക്ക് ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.