കൊലപാതകത്തിനു തുല്യം: വി.ഡി. സതീശൻ
Wednesday, October 16, 2024 2:24 AM IST
തിരുവനന്തപുരം: കണ്ണൂരിൽ കൊലപാതകത്തിനു തുല്യമായ സംഭവമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
എഡിഎമ്മിന്റെ യാത്രയയപ്പു സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെടാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനകരമായ പരാമർശം നടത്തുകയും അദ്ദേഹം അഴിമതിക്കാരനാണെന്ന് പറയുകയും ചെയ്ത് അപമാനിച്ചു.
അതേത്തുടർന്നാണ് കൊലപാതകത്തിന് തുല്യമായ സംഭവമുണ്ടായതെന്നു സതീശൻ പറഞ്ഞു.