റബർ ഇറക്കുമതി: എൻഒസി നല്കുന്നതിന് ഫീസ് ചുമത്തണമെന്ന് നിർദേശം
റബർ ഇറക്കുമതി: എൻഒസി നല്കുന്നതിന്  ഫീസ് ചുമത്തണമെന്ന്  നിർദേശം
Thursday, October 17, 2024 1:12 AM IST
കോ​ട്ട​യം: റ​ബ​ര്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നോ ​ഒ​ബ്‌​ജെ​ക്‌ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് (എ​ന്‍ഒ​സി) ന​ല്‍കു​ന്ന​തി​ന് റ​ബ​ര്‍ബോ​ര്‍ഡ് ഫീ​സ് ചു​മ​ത്തും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ബോ​ര്‍ഡി​ന്‍റെ ശി​പാ​ര്‍ശ കേ​ന്ദ്ര​ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഓ​രോ ബാ​ച്ച് ഇ​റ​ക്കു​മ​തി​ച്ച​ര​ക്കി​നും 5000 രൂ​പ വീ​തം ഈ​ടാ​ക്കു​ന്ന​തി​നാ​ണ് ബോ​ര്‍ഡി​ന്‍റെ നി​ര്‍ദേ​ശം. കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന ഗു​ണ​മേ​ന്മ കു​റ​ഞ്ഞ പ്ര​കൃ​തി​ദ​ത്ത​ റ​ബ​റി​ന്‍റെ വി​വി​ധ വ​ക​ഭേ​ദ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് എ​ന്‍ഒ​സി ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് ഫീ​സ് ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള പു​തി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വ​രു​ന്ന​തോ​ടെ ഇ​റ​ക്കു​മ​തി​റ​ബ​റി​ന്‍റെ ഗു​ണ​മേ​ന്മാ​പാ​ല​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​കും. ആ​ഭ്യ​ന്ത​ര​വി​പ​ണി മെ​ച്ച​പ്പെ​ടു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

2021ല്‍ ​കേ​ന്ദ്ര​ഗ​വ​ണ്‍മെ​ന്‍റ് റ​ബ​ര്‍ ഇ​റ​ക്കു​മ​തി​ക്കു​ള്ള അ​ള​വ് നി​യ​ന്ത്ര​ണം പി​ന്‍വ​ലി​ച്ചി​രു​ന്നു. പ​ക​രം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന റ​ബ​റി​ന് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍ഡേ​ര്‍ഡ്‌​സ് പ്ര​കാ​ര​മു​ള്ള ഗു​ണ​മേ​ന്മ​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച് എ​ന്‍ഒ​സി ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ത്ത​ര​ത്തി​ല്‍ ന​ല്‍കു​ന്ന എ​ന്‍ഒ​സി​ക്ക് ഫീ​സ് ചു​മ​ത്തു​ന്ന​തി​നാ​ണ് ബോ​ര്‍ഡ് ഇ​പ്പോ​ള്‍ ശിപാ​ര്‍ശ ചെ​യ്തി​രി​ക്കു​ന്ന​ത്.


നി​ല​വി​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു വ​രു​ന്ന റ​ബ​ര്‍ പ​രി​ശോ​ധി​ച്ച് ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ഫീ​സ് ഈ​ടാ​ക്കാ​തെ​യാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​വ​രു​ന്ന​ത്. രാ​ജ്യ​ത്തു മ​റ്റു പ​ല​ സ്ഥാ​പ​ന​ങ്ങ​ളും റ​ബ​റി​ത​ര​വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​ന്ന​ത് ഫീ​സ് ഈ​ടാ​ക്കി​ക്കൊ​ണ്ടാ​ണ്.

2023-24ല്‍ ​രാ​ജ്യ​ത്ത് 4,92,682 ട​ണ്‍ റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി ന​ട​ന്നി​ട്ടു​ണ്ട്. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ 3,10,413 ട​ണ്‍ ഇ​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ട്ട​താ​യാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ട്ട​ത് 2,54,488 ട​ണ്‍ ആ​ണ്. രാ​ജ്യ​ത്തേ​ക്കു​ള്ള റ​ബ​ര്‍ ഇ​റ​ക്കു​മ​തി കൂ​ടി​വ​രു​മെ​ന്നും ഗു​ണ​മേ​ന്മ സം​ബ​ന്ധി​ച്ചു ക​ര്‍ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.