എഡിഎമ്മിന്റെ മരണം: റവന്യുമന്ത്രിക്ക് കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി
Wednesday, October 16, 2024 2:24 AM IST
കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ റവന്യു മന്ത്രി കെ. രാജന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നു കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദ റിപ്പോർട്ട് സർപ്പിക്കും.