ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത;  ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Thursday, October 17, 2024 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത 24 മ​​​ണി​​​കൂ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏഴു മു​​​ത​​​ൽ 11 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.

അ​​​തേ​​​സ​​​മ​​​യം നാ​​​ളെ മു​​​ത​​​ൽ നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.