രാജഗിരിയിൽ ‘ഇന്‍ഫ്‌ളോറെ24’ നാളെയും മറ്റന്നാളും
Thursday, October 17, 2024 1:12 AM IST
കൊ​​ച്ചി: രാ​​ജ​​ഗി​​രി കോ​​ള​​ജ് ഓ​​ഫ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ​​സും രാ​​ജ​​ഗി​​രി ബി​​സി​​ന​​സ് സ്‌​​കൂ​​ളും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ബി​​സി​​ന​​സ് സ്‌​​കൂ​​ള്‍ ഫെ​​സ്റ്റാ​​യ ‘ഇ​​ന്‍ഫ്‌​​ളോ​​റെ’യു​​ടെ ഇ​​രു​​പ​​താ​​മ​​ത് എ​​ഡി​​ഷ​​ന്‍ ‘ഇ​​ന്‍ഫ്‌​​ളോ​​റെ 24’ നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി കാ​​ക്ക​​നാ​​ട് രാ​​ജ​​ഗി​​രി വാ​​ലി കാ​​മ്പ​​സി​​ല്‍ ന​​ട​​ക്കും.

രാ​​ജ്യ​​ത്തെ നൂ​​റോ​​ളം കോ​​ള​​ജു​​ക​​ളി​​ല്‍നി​​ന്നാ​​യി 3000 വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ഈ ​​ഫെ​​സ്റ്റ് പൂ​​ര്‍ണ​​മാ​​യും വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

20 ഇ​​വ​​ന്‍റു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ‘അ​​റ്റ്‌​​ലാ​​ന്‍റി​​സ്’എ​​ന്ന​​താ​​ണ് ഇ​​ന്‍ഫ്‌​​ളോ​​റെ 24ന്‍റെ പ്ര​​മേ​​യ​​മെ​​ന്നു കോ​​ള​​ജ് അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്‌ട​​ര്‍ ഡോ. ​​ഫ്രാ​​ന്‍സി​​സ് മ​​ണ​​വാ​​ള​​ന്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.


നാ​​ളെ, മാ​​നേ​​ജ്മെ​​ന്‍റ് ഇ​​വ​​ന്‍റു​​ക​​ളാ​​യ ബെ​​സ്റ്റ് മാ​​നേ​​ജ​​ര്‍, ഫി​​നാ​​ന്‍സ് ഗെ​​യിം, അ​​ന​​ലി​​റ്റി​​ക്‌​​സ് ഗെ​​യിം എ​​ന്നി​​വ​​യും 19ന് ​​മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ത​​ര ഇ​​വ​​ന്‍റു​​ക​​ളാ​​യ ത്രീ​​സ് ഫു​​ട്ബോ​​ള്‍, ത്രീ​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍, ഗ്രൂ​​പ്പ് ഡാ​​ന്‍സ്, കോ​​ർ​​പ​​റേ​​റ്റ് വാക്ക് തു​​ട​​ങ്ങി​​യ​​വ​​യും അ​​ര​​ങ്ങേ​​റും.

ഫാ​​ക്ക​​ല്‍റ്റി കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഡോ. ​​സൂ​​സ​​ന്‍ മാ​​ത്യു, ഫോ​​റം ഓ​​ഫ് രാ​​ജ​​ഗി​​രി മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റു​​ഡ​​ന്‍റ്സ് ചെ​​യ​​ര്‍മാ​​ന്‍ വി.​​എ​​സ്. അ​​ര്‍ജു​​ൻ, ഇ​​ന്‍ഫ്‌​​ളോ​​റെ കോ​​ഓ​​ര്‍ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ കെ. ​​അ​​ബാ​​ദ് ഫ​​സ​​ല്‍, ന​​ഹാ​​ന്‍ കെ.​​സാ​​ലി, ക്രി​​സ്റ്റീ​​ന ജോ​​സ് എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.