പി.പി. ദിവ്യക്കെതിരേ കേസെടുക്കണമെന്ന് കെ. സുധാകരൻ
Wednesday, October 16, 2024 2:24 AM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മ ഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ആത്മഹത്യ ചെയ്ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവർക്കുപോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് പി.പി. ദിവ്യയെപോലുള്ള സിപിഎം നേതാക്കൾ ഉണ്ടാക്കുന്നതെന്നു സുധാകരൻ പറഞ്ഞു.