എഡിഎം കെ. നവീൻ ബാബുവിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നന്മമാത്രം
Wednesday, October 16, 2024 2:24 AM IST
പത്തനംതിട്ട: നവീന്‍ ബാബുവിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നന്മമാത്രം. നവീന്‍ ബാബുവിന് സംഭവിച്ച അത്യാഹിതത്തില്‍ സിപിഎം പ്രാദേശിക ഘടകവും അമ്പരപ്പിലാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ രംഗത്തെത്തി.
നിയമനടപടിയിലൂടെ നീതി ഉറപ്പാക്കുമെന്നും കുടുംബത്തിന് എല്ലാ പിന്തുണയും ഇക്കാര്യത്തിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിളിക്കാത്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നും മോഹനൻ അഭിപ്രായപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് സിപിഎം പ്രാദേശിക നേതാക്കളും വ്യക്തമാക്കി.
രാഷ്ട്രീയ സർവീസ് സംഘടനാ ഭേദമെന്യേ നിരവധിയാളുകളും ജനപ്രതിനിധികളുമാണ് വിവരം അറിഞ്ഞ് ഇന്നലെ മലയാലപ്പുഴയിലെ വീട്ടിലേക്ക് എത്തിയത്.