ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റേത് മികച്ച സ്ഥാനാർഥികൾ: സതീശൻ
ഉപതെരഞ്ഞെടുപ്പിൽ  യുഡിഎഫിന്‍റേത് മികച്ച  സ്ഥാനാർഥികൾ: സതീശൻ
Thursday, October 17, 2024 1:12 AM IST
തി​രു​വ​ല്ല: വ​യ​നാ​ടും ചേ​ല​ക്ക​ര​യി​ലും പാ​ല​ക്കാ​ടും യു​ഡി​എ​ഫി​ന്‍റേ​ത് മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളാ​ണെ​ന്നും മു​ന്നൊ​രു​ക്ക​ത്തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ല്ലാ​വ​രും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ല്ല​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പൂ​ര്‍ണ ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്കും കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​ണ്. അ​തി​ല്‍ എ​ന്ത് പാ​ളി​ച്ച​ക​ളു​ണ്ടെ​ങ്കി​ലും പൂ​ര്‍ണ ഉ​ത്ത​ര​വാ​ദി​ത്വം ഞ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്നു.

എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക എ​ഐ​സി​സി​ക്കു ന​ല്‍കി​യ​ത്. ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മൂ​ന്നു പേ​രും. സ്ഥാ​നാ​ർ​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മ​റ്റൊ​രാ​ള്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​ണ്.

ചെ​റു​പ്പ​ക്കാ​ര്‍ക്കും വ​നി​ത​ക​ള്‍ക്കും സീ​റ്റ് ന​ല്‍ക​ണ​മെ​ന്നാ​ണ് പാ​ര്‍ട്ടി എ​പ്പോ​ഴും പ​റ​യു​ന്ന​ത്. അ​ത് പ​ല​പ്പോ​ഴും ചെ​യ്യാ​ന്‍ പ​റ്റാ​റി​ല്ല. പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് എം​പി​മാ​ര്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍ക്കും ചെ​റു​പ്പ​ക്കാ​ര്‍ക്കും സീ​റ്റ് കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പു​തു​താ​യി വ​ന്ന ഒ​ഴി​വി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​നു മാ​ത്ര​മാ​ണ് ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞ​ത്.


ചെ​റു​പ്പ​ക്കാ​ര്‍ക്കും വ​നി​ത​ക​ള്‍ക്കും സീ​റ്റ് ന​ല്‍കു​ന്ന​ത് ഇ​നി മു​ത​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞ​ത്. ഇ​പ്പോ​ള്‍ അ​വ​സ​രം കി​ട്ടി​യ​പ്പോ​ള്‍ ര​ണ്ട് വ​നി​ത​ക​ളെയും ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ​യും സ്ഥാ​നാ​ര്‍ത്ഥി​ക​ളാ​ക്കി. യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍. മി​ടു​മി​ടു​ക്ക​നാ​യ സ്ഥാ​നാ​ര്‍ഥിയാ​ണ്. അ​ദ്ദേ​ഹ​ത്തിന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ആ​രും ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. കേ​ര​ള​ത്തി​ല്‍ എ​ല്ലാ​വ​രും സ്ഥ​ലം മാ​റി​യൊ​ക്കെ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു കാ​ല​ത്തും ഇ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് കോ​ണ്‍ഗ്ര​സും യു​ഡി​എ​ഫും വ​യ​നാ​ട്ടി​ലും ചേ​ല​ക്ക​ര​യി​ലും പാ​ല​ക്കാ​ടും ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി 2019ല്‍ ​വി​ജ​യി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി വി​ജ​യി​ക്കും. പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ല്‍ ജ​യി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ജ​യി​ക്കും. ചേ​ല​ക്ക​ര ഞ​ങ്ങ​ള്‍ തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.