നവീൻ ബാബുവിന്‍റെ സംസ്കാരം ഇന്ന്
നവീൻ ബാബുവിന്‍റെ സംസ്കാരം ഇന്ന്
Thursday, October 17, 2024 1:12 AM IST
പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്‌ടറേ​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം പ​തി​നൊ​ന്നോ​ടെ മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി​ൽ കാ​രു​വ​ള്ളി​യി​ൽ വീ​ട്ടി​ലെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​സ്കാ​രം.

ക​ണ്ണൂ​രി​ൽ എ​ഡി​എ​മ്മാ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്തു ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ടി​രു​ന്നു. ഉ​ച്ച​യോ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച് എം.​വി. ജ​യ​രാ​ജ​ൻ


പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​രി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദിവ്യയു​ടെ അ​ധി​ക്ഷേ​പ പ്ര​സം​ഗ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കിയ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നും.​

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ണ്ണൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​യി​ലു​ട​നീ​ളം അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു.

പി​ന്നീ​ട് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന സ​മി​തി​യം​ഗം രാ​ജു ഏ​ബ്ര​ഹാം, പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കൊ​പ്പം എം.​വി. ജ​യ​രാ​ജ​ൻ മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി​യി​ൽ ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ടും സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.