സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ 15 മു​ത​ൽ
Thursday, October 17, 2024 1:12 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ്കൂ​​ൾ ശാ​​സ്ത്രോ​​ത്സ​​വം ന​​വം​​ബ​​ർ 15 മു​​ത​​ൽ 18 വ​​രെ ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കും.

പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സം, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ശാ​​സ്ത്ര, ഗ​​ണി​​ത​​ശാ​​സ്ത്ര, സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര, പ്ര​​വൃ​​ത്തി പ​​രി​​ച​​യ, ഐ​ടി വി​​ഭാ​​ഗ​​ങ്ങ​​ളാ​​ണ് ശാ​​സ്ത്രോ​​ത്സ​​വ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

സം​​സ്ഥാ​​ന മേ​​ള​​യി​​ൽ ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.


നാ​​ലു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ശാ​​സ്ത്രോ​​ത്സ​​വ​​ത്തി​​ൽ ആ​​ദ്യ ദി​​വ​​സ​​ത്തി​​ൽ ര​​ജി​​സ്ട്രേ​​ഷ​​നും തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ളും, പ്ര​​ദ​​ർ​​ശ​​ന​​വും ന​​ട​​ക്കും. 10,000ത്തോ​​ളം മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ മേ​​ള​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും.

എ​​ച്ച്എ​​സ്, എ​​ച്ച്എ​​സ്എ​​സ്, വി​എ​​ച്ച്എ​​സ്​​എ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ആ​​കെ 180 ഇ​​ന​​ങ്ങ​​ളി​​ൽ ആ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.