മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wednesday, October 16, 2024 2:24 AM IST
ഹരിപ്പാട്: മണ്ണാറശാല ആയില്യത്തോടനുബന്ധിച്ച് ഇത്തവണത്തെ നാഗരാജ പുരസ്കാരം (25,000 രൂപ) പ്രഖ്യാപിച്ചു.
ടി.കെ. മൂർത്തി (വാദ്യം), മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി(ഗീതം), കലാമണ്ഡലം കെ.ജി. വാസുദേവൻനായർ (നാട്യം), കലാമണ്ഡലം പത്മിനി (നൃത്തം) എന്നിവർക്കാണു പുരസ്കാരം. 26നാണ് മണ്ണാറശാല ആയില്യം. 24ന് മണ്ണാറശാലയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകും.