ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷിപ്പ് പു​ന​രാ​രം​ഭി​ക്ക​ണം: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ
ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷിപ്പ് പു​ന​രാ​രം​ഭി​ക്ക​ണം: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ
Sunday, June 30, 2024 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കി​യി​രു​ന്ന സ്കോ​ള​ർ​ഷി​പ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​വ​ന്ന പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​നൗ​ദ്യോ​ഗി​ക പ്ര​മേ​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൈ​തൃ​ക​വി​ക​സ​ന പ​ദ്ധ​തി​യാ​യ വി​രാ​സ​ത് സേ ​വി​കാ​സ് പ​ദ്ധ​തി​യി​ൽ രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മ​റ്റു മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക്രി​സ്ത്യ​ൻ, മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ മാ​ത്രം ഒ​ഴി​വാ​ക്കി​യ​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ഭ​ജ​ന അ​ജ​ൻ​ഡ​യു​ടെ ഭാ​ഗ​മാ​ണ്.

കേ​ര​ള​ത്തി​ൽ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം സ്കോ​ള​ർ​ഷി​പ് നി​ഷേ​ധി​ച്ച​ത് നീ​തീക​രി​ക്കാ​നാ​വി​ല്ല. ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും മെ​രി​റ്റി​ലാ​ണെ​ന്നി​രി​ക്കേ ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​യം തി​രു​ത്തേ​ണ്ട​താ​ണ്.

എം​പി ഫ​ണ്ടി​ന്‍റെ വി​നി​യോ​ഗ​ത്തി​ൽ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ൾ​ക്കു മാ​ത്രം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ന​ട​പ​ടി​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.