കാ​ട്ടാ​ന​ക്കൂ​ട്ടം സ്കൂ​ട്ട​ർ ത​ക​ർ​ത്തു; കൃ​ഷിയും ​നശിപ്പിച്ചു
കാ​ട്ടാ​ന​ക്കൂ​ട്ടം സ്കൂ​ട്ട​ർ ത​ക​ർ​ത്തു; കൃ​ഷിയും ​നശിപ്പിച്ചു
Monday, July 1, 2024 3:33 AM IST
മാ​​​ലോം: ബ​​​ളാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മാ​​​ലോം വ​​​ലി​​​യ​​​പു​​​ഞ്ച​​​യി​​​ലെ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ട​​​മി​​​റ​​​ങ്ങി സ്കൂ​​​ട്ട​​​ർ ത​​​ക​​​ർ​​​ത്തു. വ്യാ​​​പ​​​ക​​​മാ​​​യി കൃ​​​ഷി​​​യും ന​​​ശി​​​പ്പി​​​ച്ചു. വ​​​ലി​​​യ പു​​​ഞ്ച​​​യി​​​ലെ വ​​​യ​​​മ്പി​​​ൽ വി​​​നീ​​​തി​​​ന്‍റെ സ്കൂ​​​ട്ട​​​റാ​​​ണു കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ത്ത​​​ത്.

ടി​​​പ്പ​​​ർ ലോ​​​റി ഡ്രൈ​​​വ​​​റാ​​​യ വി​​​നീ​​​ത് വീ​​​ടി​​​നു​​സ​​​മീ​​​പ​​​മു​​​ള്ള റോ​​​ഡി​​​ൽ സ്കൂ​​​ട്ട​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​ട്ടാ​​​ണു ജോ​​​ലി​​​ക്ക് പോ​​​കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തി​​​രി​​​ച്ചു​​​വ​​​രു​​​മ്പോ​​​ൾ സ്കൂ​​​ട്ട​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ത്ത നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. നി​​​ര​​​വ​​​ധി ക​​​ർ​​​ഷ​​​ക​​​രു​​​ടെ വാ​​​ഴ, ക​​​വു​​​ങ്ങ്, തെ​​​ങ്ങ് എ​​​ന്നി​​​വ​​​യും ന​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ബാ​​​ബു, മൂ​​​ല​​​യി​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ, അ​​​നി​​​ൽ വ​​​ർ​​​മ, റ​​​സാ​​​ഖ്, മു​​​തു​​​കാ​​​ട്ടി​​​ൽ കു​​​ട്ടി​​​ച്ച​​​ൻ, ചേ​​​രി​​​യി​​​ൽ ത​​​ങ്ക​​​ച്ച​​​ൻ, ന​​​രി​​​വേ​​​ലി​​​ൽ മേ​​​രി തു​​​ട​​​ങ്ങി​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൃ​​​ഷി​​​യാ​​ണു ന​​​ശി​​​പ്പി​​​ച്ച​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം റോ​​​ഡി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​വ​​​രു​​​ന്ന​​​ത്. ദി​​​വ​​​സ​​​വും നി​​​ര​​​വ​​​ധി നാ​​​ട്ടു​​​കാ​​​ർ യാ​​​ത്ര ചെ​​​യ്യു​​​ന്ന റോ​​​ഡി​​​ൽ കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ഏ​​​തു സ​​​മ​​​യ​​​വും കാ​​​ട്ടാ​​​നആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ലാ​​​ണ് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.