കാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവ്
കാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവ്
Monday, July 1, 2024 3:33 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍ഷം ഒ​​രു മാ​​സം പി​​ന്നി​​ടു​​മ്പോ​​ള്‍ സം​​സ്ഥാ​​ന​​ത്ത് 25 ശ​​ത​​മാ​​നം മ​​ഴ​​ക്കു​​റ​​വ്. കാ​​ല​​വ​​ര്‍ഷ​​ത്തി​​ല്‍ ഇ​​ന്ന​​ലെ വ​​രെ 648.2 മി​​ല്ലീ​​മീ​​റ്റ​​ര്‍ മ​​ഴ പെ​​യ്യേ​​ണ്ട സ്ഥാ​​ന​​ത്ത് പെ​​യ്ത​​ത് 489.2 മി​​ല്ലീ​​മീ​​റ്റ​​റാ​​ണെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം വ്യ​​ക്ത​​മാ​​ക്കി.

വ​​യ​​നാ​​ട്, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ഴ​​ക്കു​​റ​​വ്. വ​​യ​​നാ​​ട് 38 ശ​​ത​​മാ​​ന​​വും ഇ​​ടു​​ക്കി​​യി​​ല്‍ 36 ശ​​ത​​മാ​​ന​​വും എ​​റ​​ണാ​​കു​​ള​​ത്ത് 34 ശ​​ത​​മാ​​ന​​വും കോ​​ഴി​​ക്കോ​​ട് 30 ശ​​ത​​മാ​​ന​​വു​​മാ​​ണ് മ​​ഴ​​ക്കു​​റ​​വ്.

ഇ​​ക്കു​​റി മേ​​യി​​ല്‍ത​​ന്നെ സം​​സ്ഥാ​​ന​​ത്ത് കാ​​ല​​വ​​ര്‍ഷം പെ​​യ്തു തു​​ട​​ങ്ങി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ആ​​ദ്യ ര​​ണ്ടാ​​ഴ്ച പി​​ന്നി​​ട്ട​​തോ​​ടെ മ​​ഴ ദു​​ര്‍ബ​​ല​​മാ​​യി. ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷം മ​​ഴ വീ​​ണ്ടും ശ​​ക്തി​​പ്പെ​​ട്ടെ​​ങ്കി​​ലും ജൂ​​ണി​​ല്‍ ല​​ഭി​​ക്കേ​​ണ്ട ശ​​രാ​​ശ​​രി മ​​ഴ ല​​ഭി​​ച്ചി​​ല്ല. ജൂ​​ലൈ​​യി​​ലും ഈ ​​സ്ഥി​​തി തു​​ട​​ര്‍ന്നാ​​ല്‍ അ​​ത് കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യെ അ​​ട​​ക്കം ബാ​​ധി​​ക്കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ വി​​ദ​​ഗ്ധ​​രു​​ടെ നി​​ഗ​​മ​​നം. സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ വ​​രെ പെ​​യ്ത കാ​​ല​​വ​​ര്‍ഷ മ​​ഴ​​യു​​ടെ ക​​ണ​​ക്കു​​ക​​ള്‍ ജി​​ല്ല തി​​രി​​ച്ച് മി​​ല്ലി​​മീ​​റ്റ​​റി​​ല്‍, ജി​​ല്ല പെ​​യ്ത മ​​ഴ (​​പെ​​യ്യേ​​ണ്ടി​​യി​​രു​​ന്ന മ​​ഴ) എ​​ന്ന ക്ര​​മ​​ത്തി​​ല്‍.

ആ​​ല​​പ്പു​​ഴ 416.7 (551.7). ക​​ണ്ണൂ​​ര്‍ 757.5 (879.1). എ​​റ​​ണാ​​കു​​ളം 461.5 (700.5). ഇ​​ടു​​ക്കി 473.9 (735.7). കാ​​സ​​ര്‍ഗോ​​ഡ് 748.3 (982.4). കൊ​​ല്ലം 336.3 (424.2). കോ​​ട്ട​​യം 580.1 (641.8). കോ​​ഴി​​ക്കോ​​ട് 617 (883.6). മ​​ല​​പ്പു​​റം 468.4 (624.1). പാ​​ല​​ക്കാ​​ട് 351.5 (462). പ​​ത്ത​​നം​​തി​​ട്ട 442.8 (508.6). തി​​രു​​വ​​ന​​ന്ത​​പു​​രം 289.3 (313.2). തൃ​​ശൂ​​ര്‍ 554.9 (709.1). വ​​യ​​നാ​​ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.