പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ചു യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു
പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ചു  യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു
Sunday, June 30, 2024 1:11 AM IST
കോ​​ത​​മം​​ഗ​​ലം: ദേ​​ശീ​​യപാ​​ത​​യി​​ൽ കോ​​ത​​മം​​ഗ​​ലം കു​​ത്തു​​കു​​ഴി​​ക്കു സ​​മീ​​പം പി​​ക്ക​​പ്പ് വാ​​ൻ ബൈ​​ക്കി​​ലി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ് മ​​രി​​ച്ചു.

മു​​രി​​ക്കാ​​ശേ​​രി പൂ​​മാം​​ക​​ണ്ടം അ​​ന്പ​​ഴ​​ത്തി​​ങ്ക​​ൽ ര​​ഞ്ജി​​ത്ത് ജോ​​സ​​ഫി​​ന്‍റെ മ​​ക​​ൻ നി​​ഖി​​ൽ സെ​​ബാ​​സ്റ്റ്യ​​നാ​​ണ് (23) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 7.20ന് ​​കു​​ത്തു​​കു​​ഴി സ​​ഞ്ചി​​ക സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കാ​​ക്ക​​നാ​​ട് ഇ​​ൻ​​ഫോ പാ​​ർ​​ക്കി​​ലെ ടി​​സി​​എ​​സ് സ്ഥാ​​പ​​ന​​ത്തി​​ൽ സോ​​ഫ്ട്‌വേ​​ർ എ​​ൻ​​ജി​​നി​​യ​​റാ​​യ നി​​ഖി​​ൽ ബൈ​​ക്കി​​ൽ വീ​​ട്ടി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​തി​​രേവ​​ന്ന പി​​ക്ക​​പ്പ് വാ​​ൻ നി​​ഖി​​ൽ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചുവീ​​ണ നി​​ഖി​​ലി​​നെ സ​​മീ​​പ​​ത്തെ ക​​ട​​യി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​തു​​വ​​ഴി വ​​ന്ന ജീ​​പ്പി​​ൽ കോ​​ത​​മം​​ഗ​​ല​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ദി​​ശ തെ​​റ്റി​​യാ​​ണ് പി​​ക്ക​​പ്പ് വാ​​ൻ ബൈ​​ക്കി​​ൽ ഇ​​ടി​​ച്ച​​തെ​​ന്നാ​​ണ് പോ​​ലീ​​സ് നി​​ഗ​​മ​​നം. പി​​ക്ക​​പ്പ് വാ​​നി​​ന്‍റെ മു​​ൻ​​ഭാ​​ഗ​​ത്തെ ട​​യ​​റു​​ക​​ൾ പൊ​​ട്ടി​​യ​​നി​​ല​​യി​​ലാ​​യി​​രു​​ന്നു.

നി​​ഖി​​ലി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് മു​​രി​​ക്കാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. മാ​​താ​​വ്: ലൂ​​സി. സ​​ഹോ​​ദ​​ര​​ൻ: ന​​വീ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ (ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.