റേഷൻ വ്യാപാരികൾ കടകളടച്ച് സമരം ചെയ്യും
റേഷൻ വ്യാപാരികൾ കടകളടച്ച് സമരം ചെയ്യും
Tuesday, July 2, 2024 2:38 AM IST
കോ​ട്ട​യം: വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന​പാ​ക്കേ​ജ് പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ക​ട​ക​ള്‍ അ​ട​ച്ചു പാ​ള​യം ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ല്‍ രാ​പ​ക​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ ​ഓ​ര്‍ഡി​നേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി.

കെ​ടി​പി​ഡി​എ​സ് ആ​ക്ട് കാ​ലോ​ചി​ത​മാ​യി മാ​റ്റം​വ​രു​ത്തു​ക, റേ​ഷ​ന്‍ വ്യാ​പാ​രി ക്ഷേ​മ​നി​ധി കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക, കി​റ്റ് ക​മ്മീ​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള കോ​ട​തിവി​ധി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി. ഭ​ക്ഷ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ഭ​ക്ഷ്യ​സെ​ക്ര​ട്ട​റി, പൊ​തു ഉ​പ​ഭോ​ക്തൃ വി​ത​ര​ണ ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണു ക​ട​ക​ള​ട​ച്ച് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.