കൈ​ക്കൂ​ലി: തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ന്ന് രാ​ജിവ​യ്ക്കും
കൈ​ക്കൂ​ലി: തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ  ഇ​ന്ന് രാ​ജിവ​യ്ക്കും
Tuesday, July 2, 2024 2:38 AM IST
തൊ​​ടു​​പു​​ഴ: സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ന് ഫി​​റ്റ്ന​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൈ​​ക്കൂ​​ലി​​ക്കേ​​സി​​ൽ ര​​ണ്ടാം പ്ര​​തി​​യാ​​യ തൊ​​ടു​​പു​​ഴ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ സ​​നീ​​ഷ് ജോ​​ർ​​ജി​​നോ​​ട് രാ​​ജി വ​​യ്ക്കാ​​ൻ സി​​പി​​എം നി​​ർ​​ദേ​​ശം.

കൈ​​ക്കൂ​​ലി​​ക്കേ​​സി​​ൽ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ പ്ര​​തി​​യാ​​യ സം​​ഭ​​വം പാ​​ർ​​ട്ടിക്കും മു​​ന്ന​​ണി​​ക്കും അ​​വ​​മ​​തി​​പ്പു​​ണ്ടാ​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് രാ​​ജി വ​​യ്ക്കാ​​ൻ പാ​​ർ​​ട്ടി നി​​ർ​​ദേ​​ശി​​ച്ച​​ത്.

ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​പി​​എം മു​​നി​​സി​​പ്പ​​ൽ പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി യോ​​ഗ​​ത്തി​​ൽ സ​​നീ​​ഷ് ജോ​​ർ​​ജ് രാ​​ജി സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി​​ക്ക് രാ​​ജി​​ക്ക​​ത്ത് കൈ ​​മാ​​റു​​മെ​​ന്നാ​​ണ് വി​​വ​​രം.

അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​യി സ്ഥാ​​ന​​ത്തുനി​​ന്നു മാ​​റിനി​​ൽ​​ക്കാ​​നാ​​ണ് പാ​​ർ​​ട്ടി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.