സംസ്ഥാനത്ത് റോ​ഡ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു
സംസ്ഥാനത്ത് റോ​ഡ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു
Monday, July 1, 2024 3:33 AM IST
ദീ​​​പു മ​​​റ്റ​​​പ്പ​​​ള്ളി
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ദി​​​നം​​​പ്ര​​​തി വാ​​​ഹ​​​ന​​​ങ്ങ​​​ൾ പെ​​​രു​​​കു​​​ന്ന​​​തി​​​നൊ​​​പ്പം അ​​​പ​​​ക​​​ട​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ക്കു​​​ന്നു. നി​​​ര​​​ത്തു​​​ക​​​ളി​​​ൽ ജീ​​​വ​​​ൻ പൊ​​​ലി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും കാ​​​ര്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഓ​​​രോ വ​​​ർ​​​ഷ​​​വും ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ വ​​​രെ 17,409 അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 1,393 പേ​​​രു​​​ടെ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. 2019 മു​​​ത​​​ലു​​​ള്ള അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ റോ​​​ഡ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ19,245 പേ​​​രു​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ടു.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 1,94,285 റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​ക​​​ളി​​​ലു​​​ള്ള​​​ത്. 2,20,396 പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി പോ​​​ലീ​​​സ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഏ​​​റെ​​​യും യു​​​വ​​​തി​​ക​​ളും യു​​​വാ​​​ക്ക​​ളു​​മാ​​​ണെ​​​ന്ന​​​തും ഏ​​​റെ ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. 2019ലും 2023​​​ലും നാ​​​ലാ​​​യി​​​ര​​​ത്തി​​​ന് മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണ​​​നി​​​ര​​​ക്ക്. 2023ലാ​​​ണ് ഈ ​​​അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം അ​​​പ​​​ക​​​ടം ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. 48,091 അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ. ഇ​​​തി​​​ൽ 4,080 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 54,320 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കുക​​​യും ചെ​​​യ്തു.

മ​​​ഴ​​​ക്കാ​​​ല​​​മെ​​​ന്നോ വേ​​​ന​​​ൽ​​​ക്കാ​​​ല​​​മെ​​​ന്നോ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ അ​​​പ​​​ക​​​ടം പെ​​​രു​​​കു​​​ന്ന​​​താ​​​യി റോ​​​ഡ് സേ​​​ഫ്റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ല​​​ഹ​​​രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഡ്രൈ​​​വിം​​​ഗും അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ നി​​​ര​​​ക്ക് വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ

2019 ആ​​​കെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ (4,11,111), മ​​​ര​​​ണം (44,400), പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ (46,00,555). 2020 ആ​​​കെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ (27877), മ​​​ര​​​ണം (2979), പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ (30510). 2021 ആ​​​കെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ (33296), മ​​​ര​​​ണം (3429), പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ (40204). 2022 ആ​​​കെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ (4,11,111), മ​​​ര​​​ണം (44,400), പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ (46,00,5552019). 2023 ആ​​​കെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ (48,091), മ​​​ര​​​ണം (4,080), പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ (54,320). 2024 ആ​​​കെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഏ​​​പ്രി​​​ൽ വ​​​രെ (70,409), മ​​​ര​​​ണം (1,393), പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ (19,441).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.