വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ​ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി വി.​എ​ൻ.​ വാ​സ​വ​ൻ
വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ  പ്ര​വ​ർ​ത്ത​നം   ​ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും:  മ​ന്ത്രി വി.​എ​ൻ.​ വാ​സ​വ​ൻ
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വാ​​​ണി​​​ജ്യ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പൂ​​​ർ​​​ണ​​​തോ​​​തി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം ഈ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റോ​​​ടെ ആ​​​രം​​​ഭി​​​ക്കു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​ൻ.​​​ വാ​​​സ​​​വ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം ത​​​ന്നെ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ പ​​​ണി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ട്ര​​​യ​​​ൽ റ​​​ണ്‍ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ഉദ്ദേശി​​​ക്കു​​​ന്ന​​​ത്.

തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ 884.38 കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​ക്കു കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കാ​​​നു​​​ള്ള വ​​​യ​​​ബി​​​ലി​​​റ്റി ഗ്യാ​​​പ് ഫ​​​ണ്ട് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.

​​വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തെ ക​​​യ​​​റ്റി​​​റ​​​ക്കു​​​മ​​​തി ച​​​ര​​​ക്കു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക​​​സ്റ്റം​​​സ് പോ​​​ർ​​​ട്ടാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു ല​​​ഭി​​​ച്ച​​​തോ​​​ടെ തു​​​റ​​​മു​​​ഖ​​​ത്തി​​​നു കാ​​​ർ​​​ഗോ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​വാ​​​നാ​​​യി സാ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.