സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ ഇ​ന്ന്
സെ​ക്ര​ട്ടേ​റി​യ​റ്റ്  ധ​ർ​ണ ഇ​ന്ന്
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് (എ​​​കെ​​​സി​​​സി) ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മുന്നിൽ ഇ​​​ന്ന് ധ​​​ർ​​​ണ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ക്രൈ​​​സ്ത​​​വ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ജ​​​സ്റ്റീ​​​സ് ബെ​​​ഞ്ച​​​മി​​​ൻ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ട് വി​​​വി​​​ധ സ​​​ഭാസ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം ന​​​ട​​​പ്പാ​​​ക്കു​​​ക, ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ൾ എ​​​ല്ലാ വ​​​ർ​​​ഷ​​​വും പൊ​​​തു അ​​​വ​​​ധി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്നു രാ​​​വി​​​ലെ 11.30ന് ​​​ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ധ​​​ർ​​​ണ​​​യി​​​ൽ അ​​​തി​​​രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​മ​​​ക്കാ​​​ല, ജാ​​​ഗ്ര​​​താ സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ ജെ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.