സെ​ന്‍റ് തോ​മ​സ് ദി​ന​ത്തി​ൽ പൊ​തു അ​വ​ധി ന​ൽ​ക​ണം
സെ​ന്‍റ് തോ​മ​സ് ദി​ന​ത്തി​ൽ പൊ​തു അ​വ​ധി ന​ൽ​ക​ണം
Tuesday, July 2, 2024 2:39 AM IST
കൊ​​​ച്ചി: മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ ദി​​​ന​​​മാ​​​യ ജൂ​​​ലൈ മൂ​​​ന്നി​​​നു കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോമ​​​ല​​​ബാ​​​ർ കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ.

ദു​​​ക്റാ​​​ന ദി​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന വി​​​വി​​​ധ സ​​​ഭ​​​ക​​​ളു​​​ടെ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ത്തി​​​നു മു​​​ന്നി​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യും ക​​​ണ്ണ​​​ട​​​യ്ക്ക​​​രു​​​ത്.

ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹ്യ​​​സ്ഥി​​​തി​​​യും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും പ​​​ഠി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​ലോ​​​റ​​​ൻ​​​സ് തൈ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​റ​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജു ആ​​​ന്‍റ​​​ണി, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡെ​​​യ്സ​​​ൻ പാ​​​ണേ​​​ങ്ങാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.