കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടച്ചുപൂട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതം
കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടച്ചുപൂട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതം
Monday, July 1, 2024 3:33 AM IST
കു​​​​ട്ടി​​​​ക്കാ​​​​നം: ഇ​​​​ടു​​​​ക്കി കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ‍്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യെ​​​​ന്ന് ഒ​​​​രു ഇം​​​​ഗ്ലീ​​​​ഷ് ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ൽ വ​​​​ന്ന വാ​​​​ർ​​​​ത്ത അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജ് കു​​​​ട്ടി​​​​ക്കാ​​​​നം(​​​​ഒ​​​​ട്ടോ​​​​ണ​​​​മ​​​​സ്) പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പ്ര​​​​ഫ. ഡോ. ​​​​അ​​​​ജി​​​​മോ​​​​ൻ ജോ​​​​ർ​​​​ജ് അ​​​​റി​​​​യി​​​​ച്ചു. എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക്കു കീ​​​​ഴി​​​​ലെ 14 കോ​​​​ള​​​​ജു​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യെ​​​​ന്നും അ​​​​തി​​​​ൽ കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ‍്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ർ​​​​ത്ത.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ മ​​​​രി​​​​യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ‍്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റും മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജ് കു​​​​ട്ടി​​​​ക്കാ​​​​നം ​ഒ​​​​ട്ടോ​​​​ണ​​​​മ​​​​സും സം​​​യോ​​​ജി​​​പ്പി​​​ക്കു​​​യാ​​​ണ് ചെ​​​യ്ത​​​ത്. മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​ന് ഒ​​​​ട്ടോ​​​​ണ​​​​മ​​​​സ് പ​​​ദ​​​വി ല​ഭി​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ‍്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​നെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​ലേ​​​ക്ക് സം​​​യോ​​​ജി​​​പ്പി​​​ച്ച​​​ത്. ഇ​​​താ​​​ണ് അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ലാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ക് എ ​​​പ്ല​​​സ് പ്ല​​​സ് അ​​​ക്രെ​​​ഡി​​​റ്റേ​​​ഷ​​​നും സി​​​ജി​​​പി​​​എ നാ​​​ലി​​​ൽ 3.71ഉം ​​​മി​​​ക​​​ച്ച കാ​​​മ്പ​​​സ് പ്ലേ​​​സ്മെ​​​ന്‍റു​​​മു​​​ള്ള മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജ് കു​​​​ട്ടി​​​​ക്കാ​​​​നം ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഉ​​​ന്ന​​​ത നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തു​​​ന്ന ഒ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജാ​​​ണ്. മ​​​​രി​​​​യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ‍്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ൽ തു​​​ട​​​രു​​​ന്നു​​​ണ്ട്. എം​​​ബി​​​എ​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന 180 സീ​​​റ്റി​​​ലും ഈ ​​​വ​​​ർ​​​ഷം കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​വ​ർ​ക്ക് ഇ​ന്ന് ക്ലാ​സു​ക​ൾ തു​ട​ങ്ങു​മെ​ന്നും പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.