ഒ​രു​മ​ന​യൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ നാ​ട​ൻ​ബോം​ബ് സ്ഫോ​ട​നം യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ
ഒ​രു​മ​ന​യൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ നാ​ട​ൻ​ബോം​ബ്  സ്ഫോ​ട​നം യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ
Monday, July 1, 2024 3:33 AM IST
ചാ​​​വ​​​ക്കാ​​​ട്: ഒ​​​രു​​​മ​​​ന​​​യൂ​​​രി​​​ൽ റോ​​​ഡ​​​രി​​​കി​​​ൽ പ​​​ട്ടാ​​​പ്പ​​​ക​​​ൽ നാ​​​ട​​​ൻ​​​ബോം​​​ബ് പൊ​​​ട്ടി​​​ച്ച യു​​​വാ​​​വ് പി​​​ടി​​​യി​​​ൽ. ഒ​​​രു​​​മ​​​ന​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മു​​​ത്ത​​​മ്മാ​​​വി​​​നു കി​​​ഴ​​​ക്ക് ആ​​​റാം വാ​​​ർ​​​ഡി​​​ൽ ശാ​​​ഖ റോ​​​ഡി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു ശേ​​​ഷ​​​മാ​​​ണ് ഉ​​​ഗ്ര​​​ശ​​​ബ്ദ​​​ത്തോ​​​ടെ പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ണ്ടാ​​​യ​​​ത്. സ്ഫോ​​​ട​​​നം അ​​​റി​​​ഞ്ഞ് പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ൾ ഓ​​​ടി​​​യെ​​​ത്തി.

പു​​​ക​​​യും പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ടെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും​​​ക​​​ണ്ട് ഇ​​​വ​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്ഥ​​​ല​​​ത്ത് വെ​​​ള്ളാ​​​ര​​​ങ്ക​​​ല്ലു പോ​​​ലു​​​ള്ള വ​​​സ്തു​​​ക്ക​​​ളും കു​​​പ്പി​​​ച്ചി​​​ല്ലു​​​ക​​​ളും ക​​​ണ്ടെ​​​ത്തി. വെ​​​ളു​​​ത്ത തു​​​ണി​​​യി​​​ൽ ഗു​​​ണ്ടും കു​​​പ്പി​​​ച്ചി​​​ല്ലു​​​ക​​​ളും പൊ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​ണ്. പോ​​​ലീ​​​സ് സ​​​മീ​​​പ​​​ത്തെ സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് യു​​​വാ​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

ഒ​​​രു​​​മ​​​ന​​​യൂ​​​രി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കാ​​​ള​​​ത്തോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ഷെ​​​ഫീ​​​ക്ക്(30) ആ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​ത്. സ്ഥ​​​ല​​​ത്ത് ബോം​​​ബ് സ്ക്വാ​​​ഡും പോ​​​ലീ​​​സും പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണ്.
ഗു​​​രു​​​വാ​​​യൂ​​​ർ എ​​​സി​​​പി സു​​​ന്ദ​​​ര​​​ൻ, ചാ​​​വ​​​ക്കാ​​​ട് എ​​​സ്ഐ യു. ​​​ശ്രു​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.