വ​ന്യ​ജീ​വി സം​ര​ക്ഷ​ണം: സം​സ്ഥാ​ന​ത്തി​ന്‍റെ നി​ർ​ദേ​ശം വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
വ​ന്യ​ജീ​വി സം​ര​ക്ഷ​ണം:  സം​സ്ഥാ​ന​ത്തി​ന്‍റെ നി​ർ​ദേ​ശം  വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്രം  ആ​വ​ശ്യ​പ്പെ​ട്ടു: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം വീ​​​ണ്ടും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​നച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. വ​​​ന്യ​​​ജീ​​​വി പ്ര​​​ശ്ന​​​ത്തി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ കേ​​​ന്ദ്ര നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​ര​​​ണം.

ഇ​​​ത് അ​​​സാ​​​ധ്യ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​രത്തേ കേ​​​ന്ദ്ര​​​മെ​​​ടു​​​ത്ത നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ നി​​​ർ​​​ദേ​​​ശം ഒ​​​ന്നു​​​കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.